പൂനെക്ക് സമീപം ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ 6.45 ഓടെ മലയോര മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നതെന്ന് പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലെ പോലീസ് പറഞ്ഞു. മൂന്നുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. രക്ഷാപ്രവർത്തനം നടക്കുകയാണ്. ഹെലികോപ്റ്റര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

