Site iconSite icon Janayugom Online

ഡ്യൂറൻഡ് ലൈനിൽ താലിബാൻ‑പാക് ഏറ്റുമുട്ടലിൽ മൂന്ന് മരണം

കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിലെ ഡ്യൂറൻഡ് ലൈനിൽ താലിബാനും പാകിസ്താൻ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇതുവരെ 20 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ്യൂറൻഡ് ലൈനിൽ നിന്നും സിവിലിയന്മാർ പലായനം ചെയ്യുകയാണ്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്പിൻ ബോൾഡാക്ക് ഗേറ്റിൽ വച്ച് പാക് അതിർത്തി കാവൽക്കാർ അഫ്ഗാൻ കുട്ടിയെ മർദിച്ചു. തുടർന്ന് അഫ്ഗാൻ സുരക്ഷാ സേന പാക് കാവൽക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിന് കാരണമെന്ന് കാണ്ഡഹാറിലെ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്പിൻ ബോൾഡാക്ക് ഗേറ്റിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

അൽ-ബദർ കോർപ്സിൽ നിന്നുള്ള സൈനിക സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഡ്യൂറൻഡ് ലൈൻ വിഷയത്തിൽ താലിബാനും പാകിസ്താൻ തമ്മിലുള്ള ഭിന്നത തുടരുകയാണ്.

eng­lish sum­ma­ry; Three killed in Tal­iban-Pak clash on Durant line

you may also like this video;

Exit mobile version