Site iconSite icon Janayugom Online

അസമിൽ ഖനിക്കുള്ളിൽ കുടുങ്ങി മൂന്ന് തൊഴിലാളികൾക്ക് ദാരുണാ ന്ത്യം; രക്ഷാപ്രവർത്തനം തുടരുന്നു

അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർ‌ട്ട്. ഇന്നലെയാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഖനിയിൽ വെള്ളം നിറയുകയും തൊഴിലാളിലകൾ കുടുങ്ങി പോകുകയും ചെയ്തു. 8 ഖനന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോ‍ർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറിയെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഒറ്റപ്പെട്ട മലയോര പ്രദേശമായതിനാൽ തന്നെ രക്ഷാപ്രവർത്തനം ഏറെ വൈകിയാണ് ആരംഭിച്ചത്. അപ്പോ‍ഴേക്കും മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഇവിടെ തൊഴിലാളികൾ ഖനനം നടത്തുന്നത്. ‘റാറ്റ് ഹോള്‍ മൈനിങ്’ എന്ന പേരിലറിയപ്പെടുന്ന ഈ ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്. നിലവിൽ 17 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

എന്നാൽ, ഇപ്പോ‍ഴും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം സാധ്യമായിട്ടില്ല. കുടുങ്ങിയ ഖനിത്തൊഴിലാളികളിൽ അസം, പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികളും ഉൾപ്പെടുന്നുണ്ട്. അതേസമയം ഖനിക്കുള്ളിൽ മൂന്നു മൃതദേഹങ്ങൾ കാണുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ പുറത്തെടുക്കാനായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വിശാഖപട്ടണത്ത് നിന്ന് സ്ഥലത്തേക്ക് മുങ്ങൽ വിദഗ്ധരടക്കം ഉ‌ടനെത്തിയേക്കും.

Exit mobile version