Site iconSite icon Janayugom Online

സംസ്ഥാനത്ത് കഴിഞ്ഞ മാസം വ്യവസായ മേഖലയില്‍ കടന്നുവന്നത് മൂന്ന് പ്രധാന കമ്പനികൾ

സംസ്ഥാനത്ത് കഴിഞ്ഞ മാസം വ്യവസായ മേഖലയില്‍ കടന്നുവന്നത് മൂന്ന് സുപ്രധാന കമ്പനികൾ. ഇറ്റലിയിലെ ഡൈനിമേറ്റഡ്, ജർമ്മനി ആസ്ഥാനമായുള്ള ഡി സ്പേസ്, നോർവേയിലെ കോങ്ങ്സ്ബെർഗ് എന്നീ കമ്പനികളാണ് മേയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഹോളോഗ്രാഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിസൈൻ ആന്റ് അനിമേഷൻ, സ്പെഷ്യൽ ഡിസൈനിങ് തുടങ്ങിയ മേഖലകളിൽ വിപുലമായ മാറ്റം സാധ്യമാക്കാൻ ടെക്നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന ഒരു നൂതന സംരംഭമാണ് ഡൈനിമേറ്റഡ്. 

ഓട്ടോമേഷൻ ആന്റ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്‌വേര്‍ ഡെവലപ്മെന്റ് സെന്ററാണ് കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
ലോകോത്തര വാഹന നിർമ്മാതാക്കളായ പോർഷെ, ബിഎംഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി സ്പേസിന്റെ ഉപഭോക്താക്കളാണ്. 

33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള കോങ്ങ്സ്ബെർഗ്, മാരിടൈം മേഖലയിലെ ലോകോത്തര കമ്പനികളിലൊന്നാണ്. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. നമ്മുടെ വ്യവസായ നയത്തിന്റെ വിജയം കൂടി തെളിയിക്കുന്നതാണ് കമ്പനികളുടെ കടന്നുവരവെന്ന് വ്യവസായമന്ത്രി പി രാജീവ് പ്രതികരിച്ചു. മാനവ വിഭവശേഷിയിലും പരിസ്ഥിതി സൗഹൃദ വിഷയത്തിലുമുൾപ്പെടെ ഏത് മാനദണ്ഡമെടുത്തു പരിശോധിച്ചാലും കേരളം ഈ നവീനമായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Three major com­pa­nies entered the indus­tri­al sec­tor in the state last month
You may also like this video

Exit mobile version