Site iconSite icon Janayugom Online

വൻതുകയുടെ കടബാധ്യത, പലിശക്കാരുടെ ഭീഷണി; മൂന്നംഗ കുടുംബം ജീവ നൊടുക്കി

കടബാധ്യതയെ തുടര്‍ന്ന് മൂന്നംഗ കുടുംബം ആത്മ ഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് പൊളളലേറ്റ് മരിച്ചത്.കിടപ്പ് മുറിയില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. വെള്ളിയാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം.

രമേശന്‍ പലരില്‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. തുടര്‍ന്ന് ലക്ഷങ്ങളുടെ കടമായി. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്.
കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാര്‍ ജനല്‍ വഴി വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: three mem­ber fam­i­ly com­mit­ted sui­cide in trivandrum
You may also like this video

Exit mobile version