Site iconSite icon Janayugom Online

സാമ്പത്തിക ബാധ്യത; കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ചു

casecase

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ചു. നെടുമ്പാശേരി പാറക്കടവ് എൻ എസ് എസ് സ്കൂളിന് സമീപമുള്ള കുറുമശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി (64)ഭാര്യ ഷീല (56)മകൻ ഷിബിൻ ( 36 ) എന്നിവരാണ് മരിച്ചത്. ഷിബിന്റെ വൻ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഓട്ടോ ഡ്രൈവറാണ് ഗോപി. വിദേശത്ത് ജോലിക്ക് പോകാൻ പലരിൽ നിന്നായി ഷിബിന്‍ പണം വാങ്ങിയിരുന്നു. വാങ്ങിയ പണം ഏജന്റിന് കൈമാറിയെങ്കിലും ഇയാള്‍ വാക്കുപാലിച്ചില്ല. പണം തിരികെ നൽകിയതുമില്ല. 

പണം കടം നൽകിയവർ തിരികെ ആവശ്യപ്പെട്ട് ഷിബിന്റെ വീട്ടില്‍ എത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതില്‍ പിന്നാലെ ഇയാള്‍ മനോവിഷമത്തിലായിരുന്നുവെന്നും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
വിവാഹിതനായ ഷിബിന് ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. ചെങ്ങമനാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Eng­lish Sum­ma­ry: Three mem­bers of a fam­i­ly hanged them­selves in Kochi

You may also like this video

Exit mobile version