Site iconSite icon Janayugom Online

പ്രണയവിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം; നവദമ്പതികൾ മരിച്ച നിലയിൽ

നിലമ്പൂർ∙ നിലമ്പൂരിൽ നവദമ്പതികൾ മരിച്ച നിലയിൽ. മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടിൽ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമൃതയ്ക്ക് ചെറിയ അനക്കമുണ്ടായിരുന്നു. അയൽവാസികൾ അമൃതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.

Exit mobile version