Site icon Janayugom Online

മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് അര്‍ഹത നേടി ഇടുക്കിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍

police

ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍ക്ക് മൂന്നുപേര്‍ അര്‍ഹത നേടി. എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസറായ ജലീല്‍ പി.എം, അടിമാലി നാര്‍കോടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജുമോന്‍ കെ.എന്‍, അനൂപ് തോമസ് എന്നിവരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കണ്ടെടുത്ത മേജര്‍ അബ്കാരി കേസുകളാണ് ഇവരെ മെഡലിന് അര്‍ഹരാക്കിയത്. വിവിധ കേസുകളിലായി 160 കിലോ കഞ്ചാവ്, 300 ലിറ്റര്‍ ചാരായം, 8500 ലിറ്റര്‍ സ്പിരിറ്റ്, 10,000 ലിറ്ററിലധികം വാഷ്, ഒരു കിലോയിലധികം ഹാഷിഷ് ഓയില്‍, 200 ലിറ്റര്‍ വ്യാജമദ്യം എന്നിവയും 100 ല്‍ അധികം വാഹനങ്ങളും 150 ല്‍ അധികം പ്രതികളെയും ഇവര്‍ പിടികൂടിയിരുന്നു. സിജുമോന്‍, അനൂപ് എന്നിവര്‍ കഞ്ഞിക്കുഴി സ്വദേശികളും ജലീല്‍ മണിയാറന്‍കുടി സ്വദേശിയുമാണ്. 

Eng­lish Sum­ma­ry: Three offi­cials from Iduk­ki have been award­ed the Chief Min­is­ter’s Excise Medal

You may like this video also

Exit mobile version