Site iconSite icon Janayugom Online

വിഷമദ്യം കുടിച്ച് രാജ്യത്ത് പ്രതിദിനം മരിക്കുന്നത് മൂന്ന് പേര്‍

വിഷമദ്യം കഴിച്ച് രാജ്യത്ത് രണ്ട് ദിവസത്തില്‍ മൂന്നു പേര്‍ വീതം മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2020ലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് വിവരം. ഈ കാലയളവില്‍ 947 പേരാണ് വിഷമദ്യം കഴിച്ച് മരിച്ചത്. ഇതില്‍ 895 പേര്‍ പുരുഷന്മാരും 52 പേര്‍ സ്ത്രീകളുമാണ്. 2019ല്‍ മരിച്ചവരുടെ എണ്ണം 1296 ആണ്.

വിഷമദ്യം കഴിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും 30നും 44നും ഇടയില്‍ പ്രായമുള്ളവരാണ്. 2020ല്‍ മരിച്ച 947 പേരില്‍ 427ഉം ഈ പ്രായപരിധിക്കിടയിലുള്ളവരാണ്. ഇതില്‍ 22 സ്ത്രീകളും ഉള്‍പ്പെടുന്നു. 45–59 വയസിനിടയിലുള്ള 259 പേരാണ് മരിച്ചത്, സ്ത്രീകള്‍ 22. 18- 29 വയസിനിടയിലുള്ള 163 പേരും 60 വയസിനു മുകളിലുള്ള 87 പേരും മരിച്ചു. 14 മുതല്‍ 17 വയസുവരെയുളള രണ്ടു പേരാണ് വിഷമദ്യം കഴിച്ച് മരിച്ചത്. 13 വയസിനു താഴെയുള്ള ഒമ്പത് കുട്ടികളും മരിച്ചു.

ഏറ്റവുമധികം വിഷമദ്യ ദുരന്ത മരണങ്ങള്‍ സംഭവിച്ചത് മധ്യപ്രദേശിലാണ്. 2020ല്‍ 214 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഝാര്‍ഖണ്ഡ് (139), പഞ്ചാബ് (133), കര്‍ണാടക (99), ഛത്തീസ്ഗഢ് (67), ഉത്തര്‍പ്രദേശ് (50) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിലെ കണക്ക്. ഈ കാലയളവില്‍ ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്തത് മിസോറാമിലാണ്, ഒന്ന്. കേരളത്തില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബിഹാറില്‍ മരണം 47 ആയി

പട്ന: ബിഹാറില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. ബഗല്‍പുര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, 22. ബങ്കയില്‍ 12 പേരും മധേപുരയില്‍ മൂന്നു പേരും മരിച്ചു. ഹോളി ആഘോഷത്തിനിടെയാണ് വിഷമദ്യ ദുരന്തം ഉണ്ടായത്.

 

Eng­lish Sum­ma­ry: Three peo­ple die every day in the coun­try due to hooch tragedy

You may like this video also

Exit mobile version