Site icon Janayugom Online

തൃശ്ശൂരില്‍ പുഴയിലേക്ക് കാർ മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

തൃശ്ശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞ് 3 പേർ മരിച്ചു. തൃശൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർത്ഥ് എന്നിവരാണ് മരിച്ചത്. 6 പേരാണ് കാറിലുണ്ടായിരുന്നത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപകടം.

കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്.

Exit mobile version