Site iconSite icon Janayugom Online

വിശാഖപട്ടണത്തിനടുത്ത് കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്നു പേര്‍ മരിച്ചു

വിശാഖപട്ടണത്ത് മൂന്ന്നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്നു പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റി. വ്യാഴാഴ്ച പുല‍ച്ചെയാണ് സംഭവം. വിശാഖപട്ടണം കളക്ടറേററിന് സമീപമുള്ള രാമജോഗി പേട്ടയില്‍ മൂന്നു നിലകളുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.

എസ്.ദുര്‍ഗപ്രസാദ്, എസ് .അജ്ഞലി, ചോട്ടു എന്നിവരാണ് മരണപ്പെട്ടത്. അജ്ഞലിയുടെ ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്. എന്‍ഡിആര്‍എഫും,പൊലീസുംചേര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷിക്കാനായത് .ഈ കെട്ടിടത്തിന് തൊട്ടടുത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗും,കുഴല്‍ക്കിണര്‍ കുഴിക്കലും നടക്കുന്നുണ്ടായിരുന്നു.

തുടർച്ചയായ പൈലിംഗിൽ കെട്ടിടത്തിന് വിള്ളൽ വീഴുകയും തകർന്ന് വീഴുകയുമായിരുന്നുവെന്ന് സ്ഥലം പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തൊട്ടടുത്ത സ്ഥലമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടസമയത്ത് കെട്ടിടത്തില്‍ എട്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തര്‍ പറയുന്നത്. 

Eng­lish Summary:
Three peo­ple, includ­ing two chil­dren, died after a build­ing col­lapsed near Visakhapatnam

You may also like this video”

Exit mobile version