Site iconSite icon Janayugom Online

തലശ്ശേരിയിൽ മയക്കുമരുന്നുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു

തലശ്ശേരിയിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ടയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തലശ്ശേരി റേയ്ഞ്ച് ഇൻസ്പെക്ടർ സുബിൻ രാജ്, അസി: ഇൻസ്പെക്ടർ ടി ബി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 230 മില്ലി ഗ്രാം മെത്താഫിറ്റാമിനുമായി പന്ന്യന്നൂർ സ്വദേശി പി കെ മജിഹാസ്, 10 ഗ്രാം ഉണക്ക കഞ്ചാവുമായി തില്ലങ്കേരിയിലെ കെ പി മുഹമ്മദ് അസ്ലം, 5 ഗ്രാം ഉണക്ക കഞ്ചാവുമായി മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദ് ഇസ്ഹാക്ക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസ് എടുത്തു. 

Exit mobile version