Site icon Janayugom Online

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുമളി സ്വദേശികളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി, ചാണ്ടി മാത്യു എന്നിവരാണ് മരിച്ചത്. പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്ത് ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

കെഎല്‍ ഒന്ന് എജെ 2102 എന്ന നമ്പരിലുള്ള മാരുതി കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. 15 മിനിട്ടോളം കാര്‍ വെള്ളത്തില്‍ ഒഴുകി. മുന്നില്‍പ്പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു.

Eng­lish sum­ma­ry; Three peo­ple were killed when the car fell into the stream

You may also like this video;

Exit mobile version