Site iconSite icon Janayugom Online

പന്നിക്കുവച്ച വൈദ്യുതവേലിയില്‍ത്തട്ടി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

deathdeath

കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ അലക്ഷ്യമായി ചവിട്ടിയ ഏഴാം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ മൂന്നു പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു.
തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലെ ജോലാർപേട്ട് ടൗണിന് സമീപമുള്ള പെരുമ്പാട്ട് ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.

ആയുർവേദ ചികിത്സകനായ കെ സിങ്കാരം (45), മകൻ എസ് ലോകേഷ് (15), സിങ്കാരത്തിന്റെ സഹായിയായ എസ് കരിപ്രിയൻ (65) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

പന്നിയെക്കൊല്ലാനുപയോഗിക്കുന്ന ആയുധം, സ്ഫോടകവസ്തുക്കൾ, ടോർച്ച് ലൈറ്റുകൾ, വലകൾ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

ഞായറാഴ്ച പുലർച്ചെ മുയലുകൾ, പുള്ളിമാൻ തുടങ്ങിയ ചെറിയ വന്യമൃഗങ്ങളെ വേട്ടയാടാൻ ശിങ്കാരവും മകൻ ലോകേഷും കരിപ്രിയനും മലനിരകളിലെ റിസർവ് വനങ്ങളിൽ കയറിയതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.

റിസർവ് വനത്തിൽ നിന്ന് പെരുമാപട്ട് വില്ലേജിലെ കൃഷിയിടത്തിലേക്ക് മടങ്ങുകയായിരുന്ന ഇവർ അനധികൃത വൈദ്യുത വേലിയിൽ അബദ്ധത്തിൽ ചവിട്ടി വീഴുകയായിരുന്നു.

കൃഷിഭൂമി കെ മുരുകന്റേതാണെന്നും പാട്ടക്കരാർ ഒപ്പിട്ട് കൃഷിഭൂമി മറ്റൊരു കർഷകനായ എസ് നിധിക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തി.

മൂന്നേക്കർ സ്ഥലത്ത് ഒരു വർഷത്തിലേറെയായി നിധിൻ ധാന്യങ്ങൾ കൃഷി ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

റിസർവ് ഫോറസ്റ്റിൻ്റെ താഴ്‌വരയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ പ്ലോട്ടിന് ചുറ്റും കർഷകർ അനധികൃത വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പത്തൂർ ടൗണിലെ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version