തിരുവല്ലത്ത് പലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ വിപിൻ, ഗ്രേഡ് എസ്ഐ സജീവൻ, വൈശാഖ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷനെന്ന് കമ്മിഷണർ അറിയിച്ചു. സിഐ സുരേഷ് വി നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
അതേസമയം, പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ശരീരത്തിൽ പരുക്കുകളോ മർദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
english summary; Three police officers were suspended in connection with the death of a young man in custody
you may also like this video;