Site iconSite icon Janayugom Online

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽപ്പെട്ട അഡലിൻ എണ്ണക്കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാ സേനയുടെ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു. യുഎഇയുടെ തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. അഡലിൻ എണ്ണക്കപ്പല്‍ മറ്റ് രണ്ട് കപ്പലുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തെത്തുകയും, എല്ലാ ജീവനക്കാരെയും വേഗത്തിൽ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി ഖോർഫക്കാൻ തുറമുഖത്ത് എത്തിക്കുകയും ചെയ്തു. ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊരു ഭാഗവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. രക്ഷപ്പെടുത്തിയ 24 ജീവനക്കാരെയും യുഎഇയിലെ ഖോർ ഫക്കാൻ തുറമുഖത്തേക്ക് കൊണ്ടുപോയതായി യുഎഇ നാഷണൽ ഗാർഡ് എക്‌സിൽ കുറിച്ചു.

Exit mobile version