Site iconSite icon Janayugom Online

ശ്രീലങ്കയില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥികള്‍ ഇന്ത്യൻ തീരത്ത്

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് ശ്രീലങ്കൻ തമിഴർ കൂടി അഭയം തേടി തമിഴ്‌നാട് തീരത്തെത്തി. ഇതോടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 42 ശ്രീലങ്കൻ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയതായാണ് കണക്കുകള്‍.

നാല് വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേരാണ് ശ്രീലങ്കയില്‍ നിന്നും ധനുഷ്‌കോടിയിലെത്തിയത്. അമ്മയ്ക്കും മകൾക്കും മറൈൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അന്വേഷണം ആരംഭിച്ചതായി അധിക‍ൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry; Three Sri Lankan Tamils reach Indi­an shores seek­ing refuge; total num­ber ris­es to 42

You may also like this video;

Exit mobile version