Site iconSite icon Janayugom Online

ഗുജറാത്തില്‍ മൂന്ന് ഭീകരരെ പിടികൂടി; വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എടിഎസ്

ഗുജറാത്തില്‍ മൂന്ന് ഭീകരരെ ഭീകരവിരുദ്ധ സേന (എടിഎസ്) പിടികൂടി. ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നിവരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇവരെ കഴിഞ്ഞ ഒരു വര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എടിഎസ് അറിയിച്ചു. 

അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചു. ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് മൂവരും പിടിയിലായത്. പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സമാനമായി പാകിസ്താനി ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകരസംഘത്തെ കഴിഞ്ഞ ജൂലായില്‍ ഗുജറാത്തില്‍ വച്ച് എടിഎസ് പിടികൂടിയിരുന്നു. അല്‍ ഖ്വയ്ദ ബന്ധമുള്ള അഞ്ചുപേരെയാണ് പിടികൂടിയിരുന്നത്. ഇവരുടെ കൈയില്‍നിന്ന് ആയുധങ്ങളും വെടിമരുന്നുകളും അധികൃതര്‍ പിടിച്ചെടുക്കുകയായിരുന്നു.

Exit mobile version