Site icon Janayugom Online

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഖാന്‍സാഹിബ് വാട്ടര്‍ഹെയില്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ കശ്മീര്‍ പണ്ഡിറ്റുകളായിരുന്ന രാഹുല്‍ ഭട്ടിനെയും അമ്രീന്‍ ഭട്ടിനെയും കൊലപ്പെടുത്തിയ പ്രതിയുമുണ്ടെന്ന് സൈന്യം അറിയിച്ചു. ലഷ്‌കര്‍-ഇ‑ത്വയ്ബയുടെ അനുബന്ധ സംഘടനയായ ടിആര്‍എഫിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലത്തീഫ് റാത്തര്‍ എന്ന ഭീകരനെയാണ് വധിച്ചത്. 

Eng­lish Sum­ma­ry: Three ter­ror­ists killed in Kashmir

You may like this video also

Exit mobile version