Site icon Janayugom Online

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു

Indian army

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സെന്യം മൂന്ന് ഭീകരരെ വധിച്ചു. കുപ്‌വാരയിലെ ജുമാഗുഡിലാണ് ഏറ്റമുട്ടല്‍ നടന്നത്. 24 മണിക്കൂറിനുള്ളില്‍ ആറ് പാകിസ്ഥാനി ഭീകരരെയാണ് സൈന്യം വകവരുത്തിയത്. ബുധനാഴ്ച ബാരാമുള്ളയില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഈ വര്‍ഷം മാത്രം വിവിധ ഏറ്റുമുട്ടലുകളിലായി കശ്മീരില്‍ 90 ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം പറയുന്നു. അതേസമയം ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 55 പ്രദേശവാസികള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നിട്ടുണ്ട്. ഇത് ആശങ്കാജനകമാണെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരനും യുവതിയും കൊല്ലപ്പെടുകയും രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീനഗറിലെ സൗര മേഖലയില്‍ നടന്ന ആക്രമണത്തില്‍ സെയ്ഫുള്ള ഖാദ്രി എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഏഴു വയസുള്ള മകള്‍ക്കും വെടിയേറ്റിരുന്നു. ബുധനാഴ്ച ബുദ്ഗാമില്‍ ചന്ദൂര മേഖലയില്‍ വീടിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഗായികയും ടെലിവിഷന്‍ താരവുമായ അമ്രീന്‍ ഭട്ടും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവായ 10 വയസുള്ള കുട്ടിക്കും വെടിയേറ്റു.

Eng­lish Summary:Three ter­ror­ists killed in Kashmir
You may also like this video

Exit mobile version