Site iconSite icon Janayugom Online

ഗതാഗതത്തിൽ നിയന്ത്രണം; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി റയിൽവേ. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്സ്പ്രസുകൾ ഞായറാഴ്ച ഉണ്ടാകില്ല. 27നുള്ള കണ്ണൂർ‑തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂർ‑എറണാകുളം എക്സ്പ്രസ് 26‑ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയിൽ 26‑ന് രാത്രി 8.43‑ന് തൃശൂരിൽനിന്നു യാത്ര പുറപ്പെടും. 26‑ന് കന്യാകുമാരിയിൽനിന്നു പുറപ്പെടേണ്ട ബംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകുമെന്നും റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്കായി കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

 

Eng­lish Sam­mury: Three Trains Can­celled today and tomorrow

 

Exit mobile version