Site iconSite icon Janayugom Online

ചരിത്രം കുറിക്കാനൊരുങ്ങി മൂന്ന് വയസുകാരന്‍ ആദിദേവ്

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടാനൊരുങ്ങി മൂന്ന് വയസുകാരൻ ആദിദേവ്. ഒന്നരവയസ് പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് ഫുട്‌ബോളിനോടുള്ള ആദിദേവിന്റെ കമ്പം. ഏറ്റവും കൂടുതൽ നേരം ഫുട്ബോൾ തട്ടുന്ന കുഞ്ഞുതാരം എന്ന റെക്കോഡ് നേടുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ആദിദേവ്. ദീർഘ ദൂര ഓട്ടക്കാരനും ലിംക ബുക്ക് ഓഫ് ജോതാവുമായ ധനുവച്ചപുരം സ്വദേശി ബാഹുലേയൻ സമ്മാനിച്ച ഫുട്ബോളുമായാണ് ഏതുനേരവും സഞ്ചാരം.

ധനുവച്ചപുരം സ്വദേശി രാഹുലിന്റെയും അ­ബി­­­തയുടെയും മകനാണ് ആദിദേവ്. ഫുട്‌ബോളുമായുള്ള ആദിദേവിന്റെ കമ്പം ആദ്യം ക­ണ്ടെത്തുന്നത് മുത്തച്ഛനായ അ­ശോകനാണ്, അദ്ദേഹം ത­ന്നെ­യാണ് സമീപവാസിയായ ബാഹുലേയനെ ഈ വിവരം അറിയിക്കുകയും തുടർന്ന് ബാഹുലേയൻ പ്രോത്സാഹനമായി ഫുട്‌ബോ­ൾ സ­മ്മാനിക്കുകയും ചെയ്തത്. നാട്ടുകാർക്കിടയിൽ ആദിദേവ് ഇപ്പോൾ തികച്ചും ഒരു കൗതുകവും താരവും തന്നെയാണ്. കഴിഞ്ഞ ദിവസം ധനുവച്ചപുരത്ത് ഗ്രാമശബ്ദം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തി­ൽ ആദിദേവിന് സ്നേ­ഹോപഹാരം നൽകി ആദരിച്ചു. അധികം താമസിയാതെ തന്നെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർ നേരിൽ വിലയിരുത്താനുള്ള പ്രവർത്തനങ്ങളുമായി എത്തുമെന്നാണ് നിഗമനം.

Exit mobile version