Site iconSite icon Janayugom Online

പനി ഒരു ജീവൻ കൂടി പൊലിഞ്ഞു: വയനാട്ടില്‍ മൂന്ന് വയസുകാരന്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം. വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ശാരീരിക അവശതകള്‍ കടുത്തതോടെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: three year old baby died of fever in wayanad
You may also like this video

Exit mobile version