Site icon Janayugom Online

മണ്ണാര്‍ക്കാട് മാതാവ് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസുകാരൻ മരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെ മകൻ റയാൻ ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റത്.

തീ കത്തിച്ചതിനുശേഷം കുട്ടിയുടെ അമ്മ ഹസനത്ത് വീട്ടിനുള്ളിലേക്കു കയറി പോയിരുന്നു. എന്നാല്‍ കുട്ടി കളിക്കാനായി പിറകുവശത്തേക്ക് പോയത് കണ്ടിരുന്നില്ല. കരച്ചില്‍കേട്ട് പിന്‍വശത്തേക്ക് ഓടിയെത്തിയപ്പോഴാണ് പൊള്ളലേറ്റ കുട്ടിയെ കാണുന്നത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: three-year-old boy died
You may also like this video

Exit mobile version