Site iconSite icon Janayugom Online

മൂന്ന് വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ചു; 18കാരനായ നഴ്സറി ജീവനക്കാരന് 10 വർഷം തടവ്

3 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിൽ 18 വയസ്സുകാരനായ നഴ്സറി ജീവനക്കാരന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തോമസ് വാലർ എന്ന പ്രതിയെയാണ് ശിക്ഷിച്ചത്. വേനൽക്കാലത്താണ് തോമസ് വാലർ നഴ്സറിയിൽ ജോലി ചെയ്തിരുന്നത്. കുട്ടികളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതിനും വസ്ത്രം മാറ്റുന്നതിനും സഹായിക്കാൻ ചുമതലപ്പെട്ട ജീവനക്കാരനായിരുന്നു ഇയാൾ.

സംഭവത്തിൽ കുട്ടികളും മാതാപിതാക്കളും കടന്നുപോകുന്നത് ഹൃദയഭേദകമായ സാഹചര്യത്തിലൂടെയാണെന്ന് കേസ് പരിഗണിച്ച ജഡ്ജി ക്ലെയർ ഹാർഡൻ‑ഫ്രോസ്റ്റ് പറഞ്ഞു. ഈ വർഷമാദ്യം സ്റ്റെയിൻസ് യൂത്ത് കോടതിയിൽ നടന്ന വിചാരണയിൽ പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പുറമെ, പ്രതി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പകർത്തിയെന്ന് കോടതിയിൽ തെളിഞ്ഞു. 2024 ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയിൽ നിയമപരമായ കാരണങ്ങളാൽ പേര് രഹസ്യമായി സൂക്ഷിച്ചിരുന്ന സറേയിലെ ഒരു നഴ്സറിയിലാണ് ഈ കുറ്റകൃത്യം നടന്നത്. 

Exit mobile version