Site icon Janayugom Online

മൂന്നുവര്‍ഷത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി

യാതൊരു കുറ്റവും ചുമത്താതെ മൂന്നുവര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന സൗദി രാജകുമാരി ബസ്മ ബിന്‍ത് സൂദിനെ (57) മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. നിയമോപദേഷ്ടാവ് ഹെന്‍ട്രി എസ്ട്രാമാന്റാണ് വാര്‍ത്ത പുറത്തുവിട്ടത്. 2019 മാര്‍ച്ചിലാണ് ബസ്മ ബിന്‍ത് സൂദിനെയും മകളെയും കസ്റ്റഡിയില്‍ എടുത്തത്. ശാരീരിക അസ്വസ്ഥതകള്‍ മൂലം ചികിത്സയ്ക്കായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാനുഷിക വിഷയങ്ങളിലും ഭരണഘടനാ പരിഷ്കരണങ്ങളിലും ബസ്മ പ്രതികരിച്ചിരുന്നു. 

കൂടാതെ, സൗദി ഭരണകൂടം മതപരമായ വേര്‍തിരിവുകള്‍, സ്ത്രീകള്‍ക്കെതിരായ നിലപാടുകള്‍, സൗദിയിലെ സാമ്പത്തിക അസമത്വം എന്നിവയ്ക്കെിരെ ബസ്മ വിമര്‍ശിച്ചിരുന്നു. 2018 ജനുവരിയില്‍ ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ യെമനില്‍ സൗദി സേന നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇവരെ മുഖ്യധാരാ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല. മോചനത്തെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസിനെ കുറിച്ചും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. 1953 നും 1964 നും ഇടയില്‍ സൗദി അറേബ്യ ഭരിച്ചിരുന്ന രാജാവിന്റെ ഇളയ മകളാണ് ബസ്മ രാജകുമാരി. 

ENGLISH SUMMARY:Three years lat­er, the Sau­di princess was released from prison
You may also like this video

Exit mobile version