Site iconSite icon Janayugom Online

ചങ്ങനാശേരിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്. പുഴവാത് ഹിദായത്ത് നഗറിൽ പള്ളി വീട്ടിൽ ഷാനവാസിൻ്റ ഏക മകൻ അജ്മൽ (27),വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രമേശിൻ്റെ മകൻ രുദ്രാക്ഷ് (20), ചങ്ങനാശേരി മാർക്കറ്റ് ഉള്ളാഹയിൽ രാജുവിൻ്റെ മകൻ അലക്സ് (26) എന്നിവരാണ് മരിച്ചത്. 

കൂടെയുണ്ടായിരുന്ന ഷിൻ്റോയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30 ഓടെ എം സി റോഡിൽ എസ് ബി കോളജിനു സമീപമായിരുന്നു അപകടം. എതിർ ദിശയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ നാലു പേരെയും ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജ്മലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. 

ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നു പേരെയും അജ്മലിനെയും ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി 12.30 ഓടെ അലക്സും, രുദ്രാക്ഷും മരിച്ചു. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ENGLISH SUMMARY:Three youths killed in bike collision
You may also like this video

Exit mobile version