തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം. തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തൃക്കാക്കരയില്‍ രാഷ്ട്രീയക്കളം ചൂടുപിടിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലുള്ള ‘സെഞ്ച്വറി‘തിളക്കം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ നേടുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. ‘വികസനത്തിന് ഒപ്പം മതനിരപേക്ഷ രാഷ്ട്രീയ’മാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.
English summary; Thrikkakara Adv. KS Arunkumar is the LDF candidate
You may also like this video;