Site iconSite icon Janayugom Online

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കനത്ത പോളിങ് എൽഡിഎഫിന് അനുകൂലമാണെന്ന് കോടിയേരി ബാലകൃഷ്ണൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത പോളിങ് എൽഡിഎഫിന് അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമാണ് ‘ബിജെപിയുടെ വോട്ടുകൾ യുഡിഎഫിന് മറിയുമോയെന്ന് കണ്ടറിയണമെന്നും കോടിയേരി പറഞ്ഞു.

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജവീഡിയോ ആസൂത്രിതമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പരാജയഭീതിയിൽ എന്ത് നികൃഷ്ടമായ കാര്യവും യുഡിഎഫ് ചെയ്യുമെന്ന് ഇതിലൂടെ മനസിലായി സാധാരണ തെരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത കാര്യമാണിത്. വീഡിയോ അപ് ലോഡ് ചെയ്ത മറ്റുള്ളവരെയും പൊലീസ് പിടികൂടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ എൽഡിഎഫുകാർക്കും വോട്ടുചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ എല്ലാവരും വോട്ടുചെയ്യുമെന്നും കോടിയേരി പറഞ്ഞു.

Eng­lish Sum­ma­ry: Thrikkakara by-elec­tion: Kodiy­eri Bal­akr­ish­nan says heavy polling is in favor of LDF

You may like this video also

Exit mobile version