Site iconSite icon Janayugom Online

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ജനവിധി അംഗീകരിക്കുന്നു, തോൽവിയെ കുറിച്ച് പരിശോധിക്കും, പഠിക്കും: മന്ത്രി പി രാജീവ്

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം കൂടിയായ സംസ്ഥാന വ്യവസായവകുപ്പ് മന്ത്രിയും പി രാജീവ് പറഞ്ഞു. എല്‍ഡിഎഫിന് വോട്ടില്‍ വർധനവുണ്ടായെങ്കിലും ഞങ്ങൾക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാൻ സാധിക്കുന്നത്. 

ബിജെപിയുടെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. വികസനം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിച്ചത്. തൃക്കാക്കരയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയ കാരണം സൂഷ്മമായി പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ കഴിഞ്ഞു. എന്നാൽ ഉദ്ദേശിച്ച നിലയിലേക്ക് ജനങ്ങൾ വോട്ട് നൽകിയില്ല.

ജനവിധിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു 

Eng­lish Sum­ma­ry: Thrikkakara by-elec­tion; Peo­ple’s ver­dict is accept­ed, defeat will be exam­ined and stud­ied: Min­is­ter P Rajeev

You may also like this video:

Exit mobile version