Site iconSite icon Janayugom Online

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2244 വോട്ടുകൾ കൂടുതൽ ലഭിച്ചു

തൃക്കാക്കര മണ്ഡലത്തിൽ യുഡിഎഫ് വിജയം നേടിയെങ്കിലും എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2244 വോട്ടുകൾ കൂടുതൽ ലഭിച്ചു. 2021 ൽ 45510 വോട്ട് നേടിയ എൽഡിഎഫിന് ഇക്കുറി 47754 വോട്ട് നേടാനായി. ശതമാനത്തിലും വർദ്ധനവുണ്ട്. 2021 ൽ നേടിയ 33.32 ൽ നിന്ന് 35.28 ആയാണ് ശതമാനം ഉയർന്നത്.ഒരുകൊല്ലം മുമ്പ് എൽഡിഎഫിനും സർക്കാരിനും അനുകൂലമായി വിധിയെഴുതിയതിനേക്കാൾ കൂടുതൽ പേര് ഈ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ കഴിഞ്ഞതവണ നേടിയതിനേക്കാൾ വലിയതോതിൽ പിന്തുണ ഇക്കുറി നേടാനാകും എന്ന പ്രതീക്ഷ ഫലവത്തായില്ല.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ട്വൻറി ട്വന്റിക്കൊപ്പം നിന്നവരിൽ വലിയ പങ്ക് യുഡിഎഫിനെ തുണച്ചു എന്ന് കരുതാം. ബിജെപി വോട്ടുകളും യുഡിഎഫിലേക്ക് മറിഞ്ഞതായും സംശയിക്കാം.

കഴിഞ്ഞ തവണ 59839 വോട്ട് കിട്ടിയ യുഡി എഫിന് ഇക്കുറി അത് 72770 ആയി ഉയർത്താൻ കഴിഞ്ഞു. ഭൂരിപക്ഷം 14329 ൽ നിന്ന് 25016 ആയി ഉയരുകയും ചെയ്‌തു. ഭൂരിപക്ഷത്തിൽ 10687 വോട്ടാണ് കൂടിയത്. അതേസമയം ബിജെപിയുടെ വോട്ട് 15483 ൽ നിന്ന് 12957 ആയി കുറഞ്ഞു. ഇത്തവണ മത്സരിക്കാതിരുന്ന ട്വൻറി ട്വന്റക്ക് കഴിഞ്ഞതവണ 13897 വോട്ടുകൾ കിട്ടിയിരുന്നു. 2011 ൽ യുഡിഎഫിന്റെ ബെന്നി ബഹന്നാൻ 22,406 വോട്ടിനും, 2016 ൽ പി ടി തോമസ്‌ 11,966 വോട്ടുകൾക്കുമാണ്‌ തൃക്കാക്കരയിൽ ജയിച്ചത്‌

Eng­lish Sum­ma­ry: Thrikkakara by-elec­tion; The LDF got 2244 more votes than in the last election

You may also like this video:

Exit mobile version