Site iconSite icon Janayugom Online

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ആദ്യം വിതരണം ചെയ്തത് പാടിവട്ടം ഗവ.എൽ.പി.എസിലെ വോട്ടിംഗ് സാമഗ്രികൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ് ആരംഭിച്ചത്. പാടിവട്ടം ഗവ.എൽ.പി.എസിലെ (ബൂത്ത് 21) പ്രിസൈഡിംഗ് ഓഫീസർ ജയേഷ് കുര്യാക്കോസ്, ഒന്നാം പോളിങ് ഓഫീസർ ഫാബിയൻ മെയിൻ എന്നിവർ ചേർന്നാണ് വോട്ടിംഗ് മെഷീനും മറ്റ് അനുബന്ധ സാധനങ്ങളും ഏറ്റുവാങ്ങിയത്.
കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും അടങ്ങിയ വോട്ടിംഗ് മെഷീന് പുറമേ വി.വി. പാറ്റ് മെഷീനും വോട്ടെടുപ്പിന് ആവശ്യമായ 21 സ്റ്റേഷനറി സാമഗ്രികളാണ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തത്. തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി 20 കൗണ്ടറുകളായിരുന്നു വിതരണത്തിനായി ഒരുക്കിയിരുന്നത്.
പോളിംഗ്‌ ഉദ്യോഗസ്ഥർക്ക് മഹാരാജാസിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനായി നേരത്തെ തന്നെ പ്രത്യേക സമയ ക്രമം നിശ്ചയിച്ചിട്ടുണ്ടായിരുന്നു.

Eng­lish Sum­ma­ry: Thrikkakkara by-elec­tion: First dis­tri­b­u­tion of vot­ing mate­ri­als at Padi­vat­tom Govt. LPS

You may like this video also

Exit mobile version