തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് നടന്നു. ആദ്യം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടാണ് നടന്നത്. പിന്നീട് തിരുവമ്പാടിയും കരിമരുന്നു വിസ്മയത്തിന് തിരിക്കോളുത്തി. പൂരംകഴിഞ്ഞു 10 ദിവസം പിന്നിട്ടിട്ടാണ് വെടിക്കെട്ട് നടക്കുന്നതെങ്കിലും പൂരപ്രേമികൾ നഗര മദ്യത്തിലേക്കു ഒഴുകിഎത്തിയിരുന്നു. റൗണ്ടിലേക്ക് പൂരം വെടിക്കെട്ട് കാണുന്നതിനായി ഭാഗികമായാണ് ജനങ്ങളെ അനുവദിച്ചത്. ഇന്ന് ഉച്ചക്ക് വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മന്ത്രി യും ജില്ലാ കലക്ടറും വെടിക്കെട്ട് പുരകളും മറ്റും സന്ദർശിച്ച് സ്ഥിതിഗതികൾ നേരത്തെ വിലയിരുത്തിയിരുന്നു.
മഴ പ്രതിസന്ധി സൃഷ്ടിച്ചതുമൂലം പലതവണയായി മാറ്റിവെച്ച വെടിക്കെട്ടാണ് ഇന്ന് നടക്കുന്നത്.
English Summary: Thrissur Fire works held
You may like this video also