Site icon Janayugom Online

തൃശ്ശൂരും പാലക്കാടും ഭൂചലനം; പീച്ചി അണക്കെട്ടിനു സമീപവും ചലനം

quake

തൃശൂര്‍ പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകളില്‍ വിള്ളലേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Thris­sur, Palakkad earth­quake; quake near Peachi Dam

You may like this video also

Exit mobile version