Site icon Janayugom Online

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

കാലാവസ്ഥ അനുകൂലമായാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തുമെന്ന് അറിയിച്ചു. ഇന്ന് 6.30ന് വെടിക്കെട്ട് നടത്താനാണ് ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെ വൈകുന്നേരം 6.30ന് വെടിക്കെട്ട്‌ നടത്തും. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ മൂലം മാറ്റിവെച്ചത്. വെടിക്കെട്ട് ഞായറാഴ്ച നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് വന്നതിനാല്‍ വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്ന് ദേവസ്വങ്ങൾ നിലപാട് എടുക്കുകയായിരുന്നു.

Eng­lish Summary:Thrissur Pooram fire­works today
You may also like this video

Exit mobile version