Site iconSite icon Janayugom Online

മഴയ്ക്ക് ശമനമുണ്ടായാൽ നാളെ തൃശൂർ പൂരം വെടിക്കെട്ട് നടത്തും

മഴയ്ക്ക് ശമനമുണ്ടായാൽ നാളെ വൈകിട്ട് നാലു മണിക്ക് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. ഈ മാസം 11–ാം തീയതി പുലർച്ചെ മൂന്നു മണിക്കു നടക്കേണ്ടിയിരുന്ന തൃശൂർ പൂരം വെടിക്കെട്ട് മഴയെ തുടർന്നാണ് മാറ്റിയത്. സാമ്പിൾ വെടിക്കെട്ടും ഉച്ചപ്പൂരം വെടിക്കെട്ടും മാത്രമാണ് ഇതുവരെ നടത്താനായത്.

കനത്ത മഴയിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനം നനഞ്ഞതുകൊണ്ടാണ് വെടിക്കെട്ട് വൈകിക്കുന്നത്. വെയിലുദിച്ച് മണ്ണുണങ്ങാതെ വെടിക്കെട്ടു സാമഗ്രികൾ നിരത്താൻ കഴിയില്ല. വെടിക്കെട്ട് സാമഗ്രികൾ എല്ലാം സുരക്ഷിതമായി പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്രശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാൾ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയിൽ നിർമ്മിച്ചവയാണിവ. അധികം ചൂടും തണുപ്പും ഏൽക്കാൻ പാടില്ലാത്തതാണ് മിക്കതും. വെടിക്കോപ്പുപുരയിൽ കുറേനാൾ ഇവ അടുക്കിവെക്കാൻ പാടില്ലെന്ന് പെസോ അധികൃതർ വ്യക്തമാക്കുന്നു.

കാലവർഷം കനത്തുനിൽക്കുന്നതും മണ്ണിലേക്ക് തണുപ്പിറങ്ങുന്നതും വെടിക്കോപ്പുകൾക്ക് അനുയോജ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. നിർവീര്യമാക്കാൻ പറ്റാത്ത രീതിയിലാണ് മിക്ക വെടിക്കോപ്പുകളുടെയും നിർമ്മാണമെന്നതിനാൽ പൊട്ടിച്ചുതന്നെ തീർക്കണം.

Eng­lish summary;Thrissur Pooram fire­works will be held tomor­row if the rains subside

You may also like this video;

Exit mobile version