Site iconSite icon Janayugom Online

തൃശൂർ പൂരം; സാംപിൾ വെടിക്കെട്ട് നാളെ

തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നാളെ. ട്രെയിനോടുന്ന മട്ടിൽ മാനത്ത് കാണാൻ പോവുന്ന വന്ദേഭാരതും കെ റെയിലുമാണ് ഇക്കുറി വെടിക്കെട്ടിൽ പ്രധാന ആകർഷണമാവാൻ പോവുന്നത്. പല വർണത്തിലുളള നിലയമിട്ടുകളാണ് പാറമേക്കാവിന്റെ വെടിക്കെട്ടുപുരയിൽ ഒരുങ്ങിയിട്ടുളളത്.

വെടിക്കെട്ടിനു ആദ്യം തിരി കൊളുത്തുന്നത് തിരുവമ്പാടി വിഭാ​ഗമാണ്. നാളെ വൈകീട്ട് 7.30 നാണ് വെടിക്കെട്ടിന് തിരി കൊളുത്തുന്നത്. തിരുവമ്പാടിക്കു ശേഷം പാറമേക്കാവ് തിരി കൊളുത്തും. സാംപിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽപൂരം വെടിക്കെട്ട് എന്നിവയിക്കായി 2000 കിലോ വീതം പൊട്ടിക്കാനാണ് പെസോയും ജില്ലാ ഭരണകൂടവും അനുമതി നൽകിയിരിക്കുന്നത്. പൂരം 30നാണ്. 

Eng­lish Summary;Thrissur Pooram; Sam­ple fire­works tomorrow

You may also like this video

Exit mobile version