തൃശൂർ പൂരം സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.
എഡിജിപി എം ആർ അജിത് കുമാറാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. ശനിയാഴ്ച വൈകിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്. തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സൂചന.