Site iconSite icon Janayugom Online

പൂരത്തിനൊരുങ്ങി തൃശൂര്‍; ഇന്ന്​ സാമ്പിള്‍ വെടിക്കെട്ട്

തൃ​ശൂ​ർ പൂ​രത്തിൻറെ സാമ്പിള്‍ വെ​ടി​ക്കെ​ട്ട്​ ഇന്ന് വൈകിട്ട് നടക്കും. തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​ൽ വൈ​കീ​ട്ട്​ ഏ​ഴി​ന്​ പാ​റ​മേ​ക്കാ​വ്​ വി​ഭാ​ഗ​വും തു​ട​ർ​ന്ന്​ തി​രു​വ​മ്പാ​ടി​യും വെ​ടി​ക്കെ​ട്ടി​ന്​ തി​രി​കൊ​ളു​ത്തും. ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണങ്ങളാണ് ഏ​​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ന​ച്ച​മ​യ​പ്ര​ദ​ർ​ശ​നം തുടങ്ങി. പാ​റ​മേ​ക്കാ​വ്​ അ​ഗ്ര​ശാ​ല​യി​ലും തി​രു​വ​മ്പാ​ടി കൗ​സ്തു​ഭം ഹാ​ളി​ലു​മാ​ണ്​ ച​മ​യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പിക്കു​ന്നത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി 12 വ​രെ തി​രു​വ​മ്പാ​ടി​യു​ടെ​യും പ​ത്തു വ​രെ പാ​റ​മേ​ക്കാ​വി​ന്‍റെ​യും പ്ര​ദ​ർ​ശ​നം കാ​ണാം. സാ​മ്പ്ൾ വെ​ടി​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് വൈ​കീ​ട്ട്​ 3.30 മു​ത​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നി​യ​​ന്ത്ര​ണം ഏർപ്പെടുത്തിയിട്ടുണ്ട്. 

Exit mobile version