സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ, ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സൂ തൃശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ലോക പ്രശസ്ത മൃഗശാല ഡിസൈനർ ആയ ജോൺ കോയുടെ രൂപകല്പനയിൽ 336 ഏക്കർ സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പാർക്കാണ് സജ്ജമായിരിക്കുന്നത്. കിഫ്ബി ധന സഹായത്തോടെ 371 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. റവന്യുമന്ത്രി കെ രാജൻ സ്വാഗതം പറയും. വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആർ ബിന്ദു, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
തൃശൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ഇന്ന്

