Site iconSite icon Janayugom Online

പൂര നഗരിയില്‍ ആനയിടഞ്ഞു

തൃശൂര്‍ പൂരത്തിനിടെ പൂര നഗരിയില്‍ ആനയിടഞ്ഞു. മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന അല്‍പ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലില്‍ ആനയെ ശാന്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. പക്ഷേ കൂട്ടു വിലങ്ങുണ്ടായതിനാല്‍ വലിയ അപകടങ്ങള്‍ സംഭവിച്ചില്ല. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി വന്നു നിന്നപ്പോഴേക്കും എലിഫന്റ് ടാസ്‌ക് ഫോഴ്സും പാപ്പാന്‍മാരും ചേര്‍ന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു. ഇടഞ്ഞ മച്ചാട് ധര്‍മനെ ഇനി എഴുന്നള്ളിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; thris­sur­pooram elephant

You may also like this video;

Exit mobile version