Site iconSite icon Janayugom Online

വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തില്‍ റെയില്‍വേയെന്ന് റിപ്പോര്‍ട്ട്. ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തേക്കുറിച്ചുള്ള സൂചനകള്‍ വരുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട്. ഇന്‍ഡോര്‍ — ഭോപാല്‍, ഭോപാല്‍ — ജപല്‍പൂര്‍, നാഗ്പൂര്‍ — ബിലാസ്പൂര്‍ എക്സ്പ്രസുകളടക്കമുള്ള ചില സര്‍വ്വീസുകളുടെ നിരക്കിലാവും മാറ്റമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

ഭോപാല്‍ — ജപല്‍പൂര്‍ വന്ദേഭാരത് സര്‍വ്വീസിന്‍റെ ഒക്യുപെന്‍സി നിരക്ക് 29 ശതമാനമാണ്. ഇന്‍ഡോര്‍ — ഭോപാല്‍ വന്ദേഭാരതില്‍ ഇത് 21 ശതമാനമാണ്. എസി ചെയര്‍ ടിക്കറ്റ് 950 രൂപയും എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 1525 മാണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്നത്. കൂടുതല്‍ ആളുകള് സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് റെയില്‍വേ വിശദമാക്കുന്നത്. നാഗ്പൂര്‍ ബിലാസ്പൂര്‍ പാതയിലും നിരക്ക് കുറയാനാണ് സാധ്യത.

അഞ്ച് മണിക്കൂര്‍ 30 മിനിറ്റാണ് ഈ പാതയിലെ വന്ദേ ഭാരത് സര്‍വ്വീസിന് ആവശ്യമായി വരുന്നത്. നിരക്ക് കുറഞ്ഞാല്‍ ഒക്യുപെന്‍സിയില്‍ വലിയ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 55 ശതമാനമാണ് ഒക്യുപെന്‍സി. ചെയര്‍ കാറിന് 1075ഉം എക്സിക്യുട്ടീവ് ക്ലാസിന് 2045രൂപയുമാണ് ഈ പാതയിലെ നിരക്ക്. ഭോപാല്‍ ജബല്‍പൂര്‍ പാതയില്‍ 32 ശതമാനമാണ് ഒക്യുപെന്‍സി. എന്നാല്‍ ജബല്‍പൂരില്‍ നിന്നുള്ള തിരികെ യാത്രയ്ക്ക് 36 ശതമാനം ഒക്യുപെന്‍സിയുണ്ട്.

വൈദ്യുതീകരണം പൂര്‍ത്തിയായ സംസ്ഥാനങ്ങളിലായി 46 വന്ദേഭാരത് സര്‍വ്വീസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തെ മിക്ക വന്ദേഭാരത് ട്രെയിനുകളും ഫുള്‍ ഒക്യുപെന്‍സിയിലാണ് സര്‍വ്വീസ് നടത്തുന്നതെന്നാണ് റെയില്‍ വേ വിശദമാക്കുന്നത്.

അതേസമയം വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ചിരിക്കുകയാണ് റെയില്‍വേ. ഉത്തര്‍പ്രദേശ് നഗരങ്ങളായ ലഖ്‌നൗ-ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിന്‍ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഉത്തര്‍പ്രദേശിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സര്‍വീസ് തുടങ്ങുന്നത്. മിനി വന്ദേഭാരതിന് ഇരു നഗരങ്ങള്‍ക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും സര്‍വീസ്.

16 കോച്ചുകള്‍ക്ക് പകരം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരതിനുണ്ടാകുക. ഉത്തര്‍പ്രദേശിന് ലഭിക്കുന്ന ആദ്യത്തെ മിനി വന്ദേഭാരതാണിതെന്ന പ്രത്യേകതയമുണ്ട്. യാത്രാ നിരക്കും സ്റ്റേഷനുകളും പിന്നീട് അറിയിക്കുമെന്നും റെയില്‍വേ അറിയിച്ചു. 302 കിലോമീറ്ററാണ് ഇരു നഗരങ്ങള്‍ക്കിടയിലുമുള്ള ദൂരം. നാല് മണിക്കൂറിനുള്ളില്‍ ഓടിയെത്തുമെന്നും റെയില്‍വേ അറിയിച്ചു. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗപരിധി. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 27ന് അഞ്ച് വന്ദേഭാരത് ട്രെയിനുകളാണ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23ആയി ഉയരും.

eng­lish sum­ma­ry; Tick­et price of Van­deb­harat reduced

you may also like this video;

Exit mobile version