Site iconSite icon Janayugom Online

കൗണ്ടറില്‍ നിന്നെടുക്കുന്ന ടിക്കറ്റ് ഓണ്‍ലൈനായി റദ്ദക്കാം:പണം ലഭിക്കാന്‍ കൗണ്ടറില്‍ തന്നെ എത്തണം

കൗണ്ടറിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കാൻ സൗകര്യമുണ്ടെന്ന് കേന്ദ്ര മന്ത്രി. എന്നാൽ ടിക്കറ്റിന്റെ പണം ലഭിക്കണമെങ്കിൽ കൗണ്ടറിൽതന്നെ നേരിട്ടെത്തണം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ബിജെപി എംപി മേധ വിശ്രം കുൽക്കർണിയുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.

ഓൺലൈനായി ടിക്കറ്റെടുക്കുന്നവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ടിക്കറ്റ് കാൻസൽ ചെയ്താൽ ഓൺലൈനായി തന്നെ പണം റീഫണ്ട് ചെയ്യും. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് വെയ്റ്റിങ് ലിസ്റ്റിൽ ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് ഐആർസിടിസി വഴിയോ 139ൽ വിളിച്ചോ ടിക്കറ്റ് കാൻസൽ ചെയ്യാം. എന്നാൽ ഒറിജിനൽ ടിക്കറ്റുമായി കൗണ്ടറിലെത്തിയാൽ മാത്രമാണ് പണം തിരികെ ലഭിക്കുക. 

Exit mobile version