മുടി കെട്ടിയതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിന് പുറത്താക്കിയതായി പരാതി. തിരുവനന്തപുരത്തെ നിർമല ഭവൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിൻ്റെ നടപടിക്കെതിരെ കുട്ടിയുടെ പിതാവ് മ്യൂസിയം പൊലീസിൽ പരാതി നൽകി. എന്നാൽ, പരാതി നൽകിയതിനെ തുടർന്ന് കുട്ടിക്ക് ടി സി(ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
“മുടി കെട്ടിയത് ശരിയല്ല”, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസിന് പുറത്ത്; പരാതി നൽകിയാൽ ടി സി നൽകുമെന്ന് സ്കൂൾ ഭീഷണി

