Site iconSite icon Janayugom Online

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കൊന്നു

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. മുള്ളൻകൊല്ലിയിൽ പശുക്കിടാവിനെ കടുവ കൊന്നതായി നാട്ടുകാർ പറഞ്ഞു. മുള്ളൻകൊല്ലി സ്വദേശി തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് കൊന്നത്. രാവിലെ പള്ളിയിൽ പോകാനിറങ്ങിയവരും പ്രദേശത്ത് കടുവയെ കണ്ടതായി പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: tiger again in Wayanad
You may also like this video

Exit mobile version