Site icon Janayugom Online

കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു; അന്തര്‍ സംസ്ഥാനപാത ഉപരോധിച്ച് തൊഴിലാളികള്‍

നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയ അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു. ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് നടമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാനപാത രണ്ടരമണിക്കൂര്‍ ഉപരോധിച്ചു. 

സമരക്കാര്‍ സന്ദര്‍ശകരെ കടത്തിവിടാന്‍ തയ്യറാകാതെ വന്നതോടെ ഇരവികുളം ദേശീയോദ്യാനം വനപാലകര്‍ പൂട്ടി. പളനിസ്വാമി ‑മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. കാട്ടില്‍ മേയാന്‍പോയ പശുക്കളെ ശനിയാഴ്ച വൈകുന്നേരം ലയത്തിന്റെ സമീപത്തെ തൊഴുത്തില്‍ എത്തിച്ച് കെട്ടിയിട്ടു. രാത്രിയില്‍ നായ്്ക്കള്‍ കുരച്ചെങ്കിലും ശ്രദ്ധിച്ചില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെ പാലെടുക്കാന്‍ ഇരുവരും എത്തിയതോടെയാണ് പശുക്കൾ കൊല്ലപ്പെട്ട വിവരം അറിയുന്നത്. സംഭവം വനപാലരെ അറിയിച്ചതോടെ അധിക്യതര്‍ എത്തി. 

തൊഴിലാളികള്‍ ഇവരെ തടഞ്ഞുവെച്ചു. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കണനമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട അന്തര്‍സംസ്ഥാനപാത ഉപരോധിച്ചത്.സിഐടിയു-സിപിഐ‑ഐഎന്‍ടിയുസി യൂണിയനുകളുടെ നേത്യത്വത്തിലായിരുന്നു രണ്ടമണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഉപരോധം നടന്നത്. ദേവികുളം സബ് കളട്കര്‍ യൂണിയന്‍ നേതാക്കളും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Eng­lish Summary:tiger attacked and killed dairy cows tied to a stall
You may also like this video

Exit mobile version