തമിഴ്‌നാട് നീലഗിരി പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ക്ക് പരിക്ക്. സരിത, ദുര്‍ഗ്ഗ, വള്ളിയമ്മാള്‍ എന്നിവരെയാണ് ജോലിക്കിടെ പുലി ആക്രമിച്ചത്. സരിതയടക്കമുള്ള രണ്ടുപേരെ ഊട്ടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. പുലിയെ പിടികൂടണമെന്നാണ് ആവശ്യം. സ്ഥലം എംഎല്‍എ പൊന്‍ ജയശീലന്‍ സംഭവസ്ഥലത്ത് എത്തി.
English Summary;Tiger attacks gardeners in Nilgiris; Three women were injured
You may also like this video

