Site iconSite icon Janayugom Online

മേപ്പാടി നെടുമ്പാല എസ്റ്റേറ്റിൽ പുലി കേബിൾ കെണിയിൽ കുടുങ്ങി

മേപ്പാടി നെടുമ്പാല എസ്റ്റേറ്റിൽ പുലി കേബിൾ കെണിയിൽ കുടുങ്ങി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി ടൗൺഷിപ് നിർമിക്കാൻ സർക്കാർ ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളിൽ ഒന്നാണിത്. ചെറു മൃഗങ്ങൾക്കായി സ്ഥാപിച്ച കേബിൾ കെണിയിലാണ് പുലി കുടുങ്ങിയത്. രാവിലെ എസ്റ്റേറ്റിൽ പണിക്കെത്തിയവരാണ് കെണിയിൽ പുലിയെ കണ്ടത്.

സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ രണ്ടു മണിയോടെ പുലിയെ മയക്കുവെടി വച്ചു. ബോധം മറഞ്ഞ പുലിയെ വലയിലാക്കി വനം വകുപ്പിന്റെ വാഹനത്തിൽ കയറ്റിയ ശേഷം പ്രാഥമിക ചികിത്സ നൽകി വൈത്തിരി ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. 

Exit mobile version