Site iconSite icon Janayugom Online

തൃശൂർ മൃഗശാലയിലെ കടുവയെ കൂട്ടിൽ ചത്തനിലയിൽ കണ്ടെത്തി

തൃശൂർ മൃഗശാലയിലെ കടുവ ചത്തു. ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. അതിനിടയിൽ ഇന്നലെ രാത്രിയോടെയാണ് കടുവ ചത്തത്.

കൂ‌ട്ടിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 3 മാസത്തോളമായി കടുവയ്ക്കു പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വെച്ചു കൊടുത്തു ഫീഡിങ് നടത്തുകയായിരുന്നു. ഇന്നലെ ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോട് കൂടി മരിക്കുകയായിരുന്നു. 2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വെച്ചു സുൽത്താൻ ബത്തേരി റേഞ്ചിൽ നിന്നും കടുവയെ പിടികൂടുന്നത്. അന്ന് ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസ്സ് പ്രായം ഉണ്ടാകും. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃ​ഗശാല അധികൃതർ അറിയിച്ചു.

Exit mobile version