തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫആർഐക്ക് സമീപമാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് വനമുക്ക് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.
കടുവാപ്പേടി ഉള്ളതിനാൽ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ട്രഞ്ച് സ്ഥാപിച്ച് ആന ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.